Availability: In stock
കടന്നുവന്ന കാലത്തിന്റെ കാല്പാടുകൾ തിരിഞ്ഞുനോക്കിക്കൊണ്ട് കളികളെ വളർത്തിയ സമൂഹത്തേയും, സമൂഹത്തെ സ്വാധീനിച്ച കളിവിശേഷങ്ങളേയും പരിശോധിക്കാൻ ശ്രമിക്കുകയാണ് ഈ പുസ്തകത്തിൽ.
നാട്ടറിവുകളുടെ നാനാത്വം നാടൻകളികളെ സംബന്ധിച്ചിടത്തോളവും ഏറെ അർത്ഥവത്താണ്. പേരിലും പൊരുളിലും വൈവിദ്ധ്യം പുലർത്തുന്ന ക്രീഡാവിനോദങ്ങൾ ബഹുസ്വരതയുടെ കണ്ണാടി കൂടിയാണ്. മാനസികോല്ലാസത്തിനും ശാരീരികപോഷണത്തിനുമായി പൊതുസമൂഹം കല്പിച്ചു കൊടുത്ത നാട്ടുകളികളെ തൊട്ടറിയാതെ നമ്മുടെ പൈതൃകത്തെക്കുറിച്ചു പഠിക്കാൻ ശ്രമിക്കുന്നത് മൗഢ്യമായിരിക്കും. കടന്നുവന്ന കാലത്തിന്റെ കാല്പാടുകൾ തിരിഞ്ഞുനോക്കിക്കൊണ്ട് കളികളെ വളർത്തിയ സമൂഹത്തേയും, സമൂഹത്തെ സ്വാധീനിച്ച കളിവിശേഷങ്ങളേയും പരിശോധിക്കാൻ ശ്രമിക്കുകയാണ് ഈ പുസ്തകത്തിൽ.