Availability: In stock
പൊതുവിൽ ബൂർഷ്വാസിയുടേയും പ്രത്യേകിച്ചു സാമ്രാജ്യ ബൂർഷ്വാസിയുടേയും സ്വാധീനത്തിൽനിന്നു പണിയെടുക്കുന്ന ബഹുജനങ്ങളെ മോചിപ്പിക്കാനുള്ള സമരം,
പൊതുവിൽ ബൂർഷ്വാസിയുടേയും പ്രത്യേകിച്ചു സാമ്രാജ്യ ബൂർഷ്വാസിയുടേയും സ്വാധീനത്തിൽനിന്നു പണിയെടുക്കുന്ന ബഹുജനങ്ങളെ മോചിപ്പിക്കാനുള്ള സമരം, “ഭരണകൂട''ത്തെപ്പറ്റിയുള്ള അവസരവാദപരമായ മുൻവിധികൾക്കെതിരായ സമരം കൂടാതെ സാദ്ധ്യമല്ല. സാമ്രാജ്യത്വയുദ്ധം അരങ്ങത്തു കൊണ്ടുവന്നിട്ടുള തൊഴിലാളി സോഷ്യലിസ്റ്റ് വിപ്ലവങ്ങളുടെ ചങ്ങലയിലെ ഒരു കണ്ണിയെന്ന നിലയ്ക്കുമാത്രമേ ഈ വിപ്ലവത്തെ മൊത്തത്തിൽ മനസ്സിലാക്കാൻ കഴിയുകയും, അതുകൊണ്ട് തൊഴിലാളി സോഷ്യലിസ്റ്റ് വിപ്ലവവും ഭരണകൂടവും തമ്മിലുള്ള ബന്ധത്തിന്റെ പ്രശ്നത്തിന് പ്രായോഗിക രാഷ്ട്രീയ പ്രാധാന്യം മാത്രമല്ല, ഇന്നത്തെ ഒരു അടിയന്തിര പ്രശ്നത്തിന്റെ പ്രാധാന്യം കൂടിയുണ്ട് ആസന്നമായ ഭാവിയിൽ മുതലാളിത്തത്തിന്റെ നുകത്തിൻ കീഴിൽനിന്ന് വിമോചനം നേടാൻ വേണ്ടി എന്താണു ചെയ്യേണ്ടതെന്നും ബഹുജനങ്ങളെ പഠിപ്പിക്കുകയെന്ന പ്രശ്നമാണ് അത്.