മസ്തിഷ്‌കം കഥ പറയുന്നു

550.00

Availability: In stock

മസ്തിഷ്‌കമെന്ന മഹാത്ഭുതത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന അസാധാരണ ഗ്രന്ഥം. വിവിധ മാനസിക രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗികളെ പഠിച്ചുകൊണ്ട് രോഗരഹിതമായ മസ്തിഷ്‌കത്തിന്റെ ധർമവും പ്രവർത്തനവും മനസ്സിലാക്കാൻ ശ്രമിക്കുന്ന വിഖ്യാത നാഡിശാസ്ത്രജ്ഞൻ ഡോ വി എസ് രാമചന്ദ്രൻ മസ്തിഷ്‌കം, മനസ്സ്, ശരീരം എന്നിവയ്ക്കിടയിൽ കെട്ടുപിണഞ്ഞുകിടക്കുന്ന പ്രഹേളികയെ ലളിതമായി, സാധാരണക്കാർക്കായി, യുക്തിയുക്തം അവതരിപ്പിക്കുകയാണ് ഇവിടെ.

Category

Details


മസ്തിഷ്‌കമെന്ന മഹാത്ഭുതത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന അസാധാരണ ഗ്രന്ഥം. വിവിധ മാനസിക രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗികളെ പഠിച്ചുകൊണ്ട് രോഗരഹിതമായ മസ്തിഷ്‌കത്തിന്റെ ധർമവും പ്രവർത്തനവും മനസ്സിലാക്കാൻ ശ്രമിക്കുന്ന വിഖ്യാത നാഡിശാസ്ത്രജ്ഞൻ ഡോ വി എസ് രാമചന്ദ്രൻ മസ്തിഷ്‌കം, മനസ്സ്, ശരീരം എന്നിവയ്ക്കിടയിൽ കെട്ടുപിണഞ്ഞുകിടക്കുന്ന പ്രഹേളികയെ ലളിതമായി, സാധാരണക്കാർക്കായി, യുക്തിയുക്തം അവതരിപ്പിക്കുകയാണ് ഇവിടെ. നാം ലോകത്തെ കണ്ടറിയുന്നത് എങ്ങനെ. എന്താണ് മനസ്സും ശരീരവും തമ്മിലുള്ളതായി ആരോപിക്കപ്പെടുന്ന ആ ബന്ധം. നിങ്ങളുടെ ലൈംഗിക വ്യക്തിസ്വത്വം നിർണയിക്കുന്നതെന്താണ്. ഓട്ടിസം എന്ന മാനസിക വളർച്ചാവൈകല്യത്തിന്റെ കാരണമെന്തൊക്കെ. മനുഷ്യനെ മനുഷ്യനാക്കുന്ന കല, ഭാഷ, രൂപകാലങ്കാരം, സർഗാത്മകത, ആത്മാവബോധം, മതപരത, ചിരി, ചിന്ത തുടങ്ങിയ സഹജഗുണങ്ങളെ എങ്ങനെ വിശദീകരിക്കാനാകും. തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്ക് നാഡീശാസ്ത്രപരമായ വിശദീകരണമൊരുക്കുന്നു. ഉജ്ജ്വലവും ലളിതവും അങ്ങെയറ്റം നാഡീശാസ്ത്രകാരന്മാരിൽ ഏറ്റവും പ്രഗത്ഭനായി ലോകം കണക്കാക്കുന്ന ഒരു ശാസ്ത്രകാരന്റെ ശാസ്ത്രരംഗത്തെ വഴിത്തിരിവെന്നു വിശേഷിപ്പിക്കപ്പെടുന്ന പുസ്തകം.

>> Continue Shopping <<