Availability: In stock
അയിത്തം സമൂഹത്തിലുറപ്പിച്ചത് ആരാണെന്നും അതിന്റെ സാമൂഹിക പശ്ചാത്തലവും അംബേദ്കർ തന്റെ ഈ രചനകളിലൂടെ ഇഴകീറി പരിശോധിക്കുന്നു. ദളിത് മുന്നേറ്റങ്ങൾക്ക് ഇന്ത്യയിൽ ആദ്യമായി സംഘടിത ഊർജം പകരുകയും ഇന്നും അതിന്റെ ജ്വാല ഇവിടെയുള്ള കീഴാള വിഭാഗങ്ങൾക്ക് വെളിച്ചം പകരുകയും
കീഴാള, ദളിത് സമൂഹത്തിന്റെ സാംസ്‌ക്കാരികവും രാഷ്ട്രീയവുമായ ജീവിതത്തിന്മേൽ ജാതിവ്യവസ്ഥയെ എങ്ങനെയാണ് സമൂഹം അടിച്ചേൽപ്പിച്ചതെന്ന് അംബേദ്കർ ഇവിടെ തുറന്നു കാട്ടുന്നു. ഒരു ആധിപത്യമെന്ന നിലയിൽ ജാതിയെ ഉന്മൂലനം ചെയ്യുക എന്നത് സവർണാധിപത്യത്തിനെതിരായ പോരാട്ടമായും അധഃസ്ഥിത സമൂഹത്തിന്റെ സാമൂഹികമാറ്റ പ്രക്രിയയിലെ പ്രധാന കടമയുമായാണ് അംബേദ്കർ ദർശിച്ചത്. അതിനാലാണ് ജാതിവ്യവസ്ഥയെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ ഉണ്ടായിട്ടും ‘ജാതിനിർമൂലനം’, ‘അസ്പൃശ്യർ ആരായിരുന്നു’ തുടങ്ങിയ അംബേദ്കർ രചനകളെ മറികടക്കാൻ അവയ്‌ക്കൊന്നും ഇപ്പോഴും കഴിയാത്തത്. അസ്പൃശ്യരായി ഹിന്ദുത്വം മാറ്റിനിർത്തിയ കീഴാള, ദളിത് ജനതയ്ക്ക് ആത്മാഭിമാനം നൽകിയ ശ്രദ്ധേയമായ മറ്റു രചനകളും ഇതോടൊപ്പം തന്നെ അംബേദ്കർ നിർവഹിച്ചിട്ടുണ്ട്. ഹിന്ദുമതത്തിന്റെ ഉരകല്ല് ചാതുർവർണ്യമാണ്. ജാതിവ്യവസ്ഥയ്ക്ക് പുറത്തുനിർത്തപ്പെട്ടവർ അധഃസ്ഥിതരാണ്. അതുകൊണ്ട് അവർ ഹിന്ദുക്കളുമല്ല. ഹിന്ദു എന്ന വാക്കിന്റെ അർഥവും പൊരുളും ചരിത്രപരമായി അന്വേഷിച്ചുകൊണ്ട് അധഃസ്ഥിതർ ഹിന്ദുക്കളല്ല എന്നു പ്രഖ്യാപിക്കുന്ന അംബേദ്കറുടെ ശക്തമായ ലേഖനങ്ങളും പ്രഭാഷണങ്ങളും അടങ്ങിയ ഗ്രന്ഥം. അംബേദ്ക്കർ രചനകളിൽ ശ്രദ്ധേയമായ രചകളുടെ സമ്പൂർണ സമാഹാരം