Availability: In stock
ആ വഴിയിൽ ആദ്യം വരാതിരുന്നെങ്കിൽ. മറ്റാരും കാണാത്തത് കണ്ണുകൾ കാണാതിരുന്നെങ്കിൽ. കണ്ടു,കണ്ടു കാണാതിരിക്കാനാവാതെ കാത്തു നില്കാതിരുന്നെങ്കിൽ.
ആ വഴിയിൽ ആദ്യം വരാതിരുന്നെങ്കിൽ. മറ്റാരും കാണാത്തത് കണ്ണുകൾ കാണാതിരുന്നെങ്കിൽ. കണ്ടു,കണ്ടു കാണാതിരിക്കാനാവാതെ കാത്തു നില്കാതിരുന്നെങ്കിൽ. കൈവള ഘടികാരം നോക്കി ഞാനടയാളപ്പെടുത്താതിരുന്നെങ്കിൽ. കേട്ട് കേട്ട് കേൾക്കാതിരിക്കാനാവാതെ കാതോർത്തു, കേൾക്കാതിരുന്നെകിൽ തേടാത്തത് തേടി കൂടെ കൂടാതിരുന്നെകിൽ. നിന്റെ നിറങ്ങളിൽ എന്റെ ഉടയാടകളൊരുങ്ങാതിരുന്നെങ്കിൽ. വാഹനം കാത്തത് വൈകിയെങ്കിലെന്ന്, നേർച്ചയോടെ നിന്ന വൈകുന്നേരങ്ങൾ വൈകാതിരുന്നെങ്കിൽ. വേപ്പ്മരച്ചോട്ടിൽ നിന്റെ വാക്കുകളുടെ കൂട്ടിൽ നിശ്ചലം മനസ്സൊരു നൃത്തമാടാതിരുന്നെങ്കിൽ