Availability: In stock
ബീഫ് ഒരു രാഷ്ട്രീയ അടയാളമായി മാറിയ സാഹചര്യത്തിൽ പ്രത്യേക പ്രാധാന്യം അർഹിക്കുന്ന ചിന്തകളുടെ സമ്പാദനം ആണീ പുസ്തകം.
കടുത്ത പ്രതിസന്ധിയിലൂടെയാണ് രാഷ്ട്രം കടന്നു പോകുന്നതെന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ട കാലഘട്ടമാണിത്. പൊതുസമൂഹത്തിന്റെ മുഖമുദ്രയായി അസഹിഷ്ണുത മാറുകയാണ്. അതിന്റെ ഏറ്റവും പ്രകടമായ പ്രതീകമായി പശു മാറിയിരിക്കുന്നു. മനുഷ്യൻ പശുവിനെ കൊല്ലുന്നതിനേക്കാൾ ഭയാനകമായ അവസ്തയിലേക്ക് മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതിനു കാരണമായി പാവം പശു മാറുന്നു. ബീഫ് ഒരു രാഷ്ട്രീയ അടയാളമായി മാറിയ സാഹചര്യത്തിൽ പ്രത്യേക പ്രാധാന്യം അർഹിക്കുന്ന ചിന്തകളുടെ സമ്പാദനം ആണീ പുസ്തകം. സണ്ണി എം കപിക്കാട്, അരുന്ധതി റോയി, സി രവിചന്ദ്രൻ, കുരീപ്പുഴ ശ്രീകുമാർ, എം എൻ കാരശ്ശേരി, ആനന്ദ്, സാറാ ജോസഫ്, സക്കറിയ, സി ആർ പരമേശ്വരൻ, തോമസ് ഐസക്ക്, കെ.എസ്. ഭഗവാൻ, എംജിഎസ് നാരായണൻ, കെ. സച്ചിദാനന്ദൻ, കെ.വേണു, കെ കെ കൊച്ച്, കെ എം സലീംകുമാർ, ബി ഗോപാലകൃഷ്ണൻ, സി പി ജോൺ, സിവിക് ചന്ദ്രൻ, കെ ഇ എൻ, ബാലചന്ദ്രൻ വടക്കേടത്ത്, ടി പി രാജീവൻ, ടി ടി ശ്രീകുമാർ, ആസാദ്, സി ആർ നീലകണ്ഠൻ, കെ സഹദേവൻ, കെ അംബുജാക്ഷൻ, എ എം ഷിനാസ്, എസ് ഗോപാലകൃഷ്ണൻ, ദിവ്യ ദിവാകരൻ, സെയ്ഫ് അഹമ്മദ് ഖാൻ, മായ എസ്, ഐ ഗോപിനാഥ്, അരുന്ധതി ബി, രാഹുൽ ഈശ്വർ എന്നിവരുടെ ലേഖനങ്ങൾ.