Availability: In stock
അവർണ്ണജാതിയിൽ ജനിച്ച്, സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ പെട്ട് കൊള്ളക്കാരിയായി മാറിയ ഫൂലൻ ദേവിയുടെ പൊള്ളുന്നതും ഉജ്ജ്വലവുമായ ജീവിതമാണ് ഈ ആത്മകഥയിലെ ഓരോ താളിലും മിടിക്കുന്നത്.
അവർണ്ണജാതിയിൽ ജനിച്ച്, സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ പെട്ട് കൊള്ളക്കാരിയായി മാറിയ ഫൂലൻ ദേവിയുടെ പൊള്ളുന്നതും ഉജ്ജ്വലവുമായ ജീവിതമാണ് ഈ ആത്മകഥയിലെ ഓരോ താളിലും മിടിക്കുന്നത്. തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് സ്വന്തം ജീവിതം ഉത്തരമായി നൽകിയ ഒരു പെൺമനസിലൂടെയുള്ള യാത്രകൂടിയാണിത്. ..അടിച്ചമർത്തപ്പെട്ടവരുടെ പാഴ്മണ്ണിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തിയെഴുന്നേറ്റ് കാലത്തിനുമുകളിൽ എക്കാലവും ജ്വലിച്ചുനിൽകുന്ന ഫൂലൻദേവിയുടെ സാഹസികജീവിതത്തിൻറ്റെ യഥാർത്ഥ പകർത്തിയെഴുത്ത്. റോബർട്ട് ലാഫണ്ട് ഫിക്‌സോട്ട് സെഗേഴ്‌സ് എന്ന ഫ്രഞ്ചു പ്രസാധകസ്ഥാപനത്തിന്റെ അപേക്ഷപ്രകാരമാണ് എഴുത്തും വായനയും അറിഞ്ഞുകൂടാത്ത ഫൂലൻ ദേവി തന്റെ ജീവിത കഥ പറഞ്ഞത്. നാടൻ മൊഴിയിൽ പറഞ്ഞ ആ അനുഭവങ്ങൾ മുഴുവൻ ആദ്യം ടേപ്പിലും പിന്നേട് കടലാസ്സിലും പകർത്തി.