Availability: In stock
Kattukadannal കാട്ടുകടന്നൽ ജനകോടികളെ ഇളക്കിമറിക്കുകയും അനേകമനേകം വിപ്ലവങ്ങൾക്ക് ആദർശവും ആത്മീയതയും നൽകുകയും ചെയ്ത കൃതി
KATTUKADANNAL ഏഥ്ൽ ലിലിയൻ വോയ്‌നിച്ച് സോവ്യറ്റ് യൂണിയനിലും ചൈനയിലുമായി ഒരു കോടിയോളം കോപ്പികൾ വിറ്റഴിഞ്ഞ കൃതി. ഡസൻ കണക്കിന് ഓപ്പറകൾക്കും നാടകങ്ങൾക്കും സിനിമകൾക്കും ആധാരമായ കൃതി. കഥാകഥനത്തിന്റെ മാസ്റ്റർപീസ് പരിഭാഷ - പി ഗോവിന്ദപ്പിള്ള കഴിഞ്ഞ നൂറു കൊല്ലമായി ജനകോടികളെ ഇളക്കിമറിക്കുകയും അനേകമനേകം വിപ്ലവങ്ങൾക്ക് ആദർശവും ആത്മീയതയും നൽകുകയും ചെയ്ത ഒരു കൃതിയുണ്ട്. ഏഥൽ ലിലയൻ വോയ്‌നിച്ച് എന്ന ഇംഗ്ലീഷുകാരി രചിച്ച ഗാഡ്ഫ്‌ളൈ (കാട്ടുകടന്നൽ). നാം അതേപ്പറ്റി കേട്ടിട്ടില്ലെങ്കിൽ അത്ര അതിശയപ്പെടാനില്ല. ഗ്രന്ഥകർത്രി തന്നെ തന്റെ കൃതിയുടെ തരംഗസമാനമായ പ്രചാരണം അറിയുന്നത് അമ്പതുവർഷം കഴിഞ്ഞ് മരണത്തിന് ഏതാനും വർഷം മുമ്പാണ്. 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ പുറത്തുവന്ന കൃതിക്ക് ഏറ്റവും അധികം പ്രചാരം ലഭിച്ചത റഷ്യയിലാണ്. റഷ്യൻ വിപ്ലവകാരിക്ക് ഒരു ആദർശമായിരുന്നു അതിലെ നായകൻ. ലെനിനും, സ്വെർദ്‌ലോവും കലീനിനും, ബാബുഷ്‌ക്കിനും എന്നു വേണ്ട എല്ലാ വിപ്ലവനേതാക്കളും അതിലെ നായകനെ ആദർശ വിപ്ലവകാരിയായി വാഴ്ത്തി. എന്നാൽ ഇതേപ്പറ്റിയൊന്നും അതിന്റെ ഗ്രന്ഥകർത്രിക്ക് അറിവില്ലായിരുന്നു. ന്യൂയോർക്കിൽ ആരുമാരുമറിയാതെ അവർ ഒരൊഴിഞ്ഞ കോണിൽ ജീവിച്ചു പോന്നു. അതിനിടയിൽ മിക്ക ഏഷ്യൻ ഭാഷകളിലും ഗാഡ്ഫ്‌ളൈ തർജമെചെട്ടപ്പെട്ടു. 23 ഭാഷകളിലായി 40 ലക്ഷത്തിൽപ്പരം കോപ്പികൾ. പക്ഷേ ഏഥൽ ഇതൊന്നും അറിഞ്ഞിരുന്നില്ല. അറിയുന്നതാകട്ടെ തന്റെ 91-ാം വയസ്സിലും. ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും വികാരോജ്വലമായ കൃതി എന്നാണ് നോബൽ സമ്മാന ജേതാവുകൂടിയായ ബർട്രന്റ് റസ്സൽ ഈ കൃതിയെക്കുറിച്ച് പറഞ്ഞത്. നാസ്തികനായ നായകൻ പറയുന്നതു കേൾക്കൂ - "ചുരുങ്ങിയ പക്ഷം ഞാനെന്തു പറയണമെന്ന് ഞാൻ തന്നെയാണ് തീരുമാനിക്കുക. അവയുടെ ഫലവും ഞാൻ തന്നെ അനുഭവിക്കും. അല്ലാതെ എന്റെ പ്രശ്‌നങ്ങൾ എനിക്കുവേണ്ടി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രിസ്ത്യാനിക്കു മാത്രം യോജിച്ച ഭീതുത്വത്തോടെ മറ്റുള്ളവരുടെ അടുത്ത് പാത്തും പതുങ്ങിയും വലിഞ്ഞു കയറാൻ ഞാൻ തുനിയുകയില്ല... ഒരുത്തന് എന്തെങ്കിലും സഹിക്കേണ്ടതായിവന്നാൽ അതവൻ കഴിവിനനുസരിച്ച് സഹിച്ചേ തീരൂ എന്ന് നാസ്തികരായ ഞങ്ങൾക്കറിയാം. എന്നാൽ ഒരു ക്രിസ്ത്യാനിയാകട്ടെ അവന്റെ ദൈവത്തിന്റെയോ പുണ്യവാളന്റെയോ അടുത്ത് കൈക്കുമ്പിളുമായി കെഞ്ചികൊണ്ട് ചെല്ലുന്നു. ...." Gadfly / Katukadannal / Kattukadanal പേജ് 354 വില രൂ470